മലയാള സിനിമയിലെ പെൺ‌കൂട്ടായ്മ നല്ലതോ? - തുറന്നു പറഞ്ഞ് ദീപിക പദുക്കോൺ

Webdunia
ശനി, 23 ഫെബ്രുവരി 2019 (09:32 IST)
ബോളിവുഡിലെ സ്വപ്നസുന്ദരിയാണ് ദീപിക പദുക്കോൺ. ഒരുകാലത്ത് ശ്രീദേവി, ഐശ്വര്യ റായ് എന്നിവർ നിന്നിരുന്ന സ്ഥാനത്താണ് ഇപ്പോൾ ദീപിക നിൽക്കുന്നത്. വളരെയധികം അധ്വാനത്തിന്റെ ഫലമായാണ് ദീപിക ഇപ്പോൾ നിൽക്കുന്ന പദവിയിലെത്തിയത്. ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയും ദീപിക തന്നെ. 
 
ഇപ്പോഴിതാ, മലയാള സിനിമയിലെ പെൺകൂട്ടായ്മയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദീപിക. മലയാള സിനിമയിൽ ഉണ്ടായതുപോലെ വിമെൻ ഇൻ സിനിമ കളക്ടീവ് പോലെ ബോളിവുഡിലും ആകാവുന്നതാണെന്ന് ദീപിക ഐ.എ.എ. ലോക ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തക അനുരാധ സെന്‍ഗുപ്തയോട് വ്യക്തമാക്കി. 
 
ഇൻഡസ്ട്രിയിൽ നല്ല പുരുഷൻമാരുണ്ട്. ആണിനെതിരേ പെൺ എന്ന നിലയിലാകരുത്. ആണുങ്ങളെ മാറ്റിനിർത്തിയാകരുത് ഈ വിഷയത്തിൽ ചർച്ച നടക്കേണ്ടത്. ലിംഗസമത്വ നീക്കങ്ങൾ ആഗ്രഹിച്ച രീതിയിലായിട്ടില്ല. ഇനിയും ഏറെ പോകാനുണ്ട്. - ദീപിക പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article