ഓണത്തിന് എത്തിയില്ല ! പുതിയ റിലീസ് തീയതിയുമായി 'തെക്ക് വടക്ക്' ടീം

കെ ആര്‍ അനൂപ്
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (21:18 IST)
'തെക്ക് വടക്ക്'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം വിനായകന്‍ വേഷമിടും. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്തിനു ശേഷം എസ്. ഹരീഷ് രചിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 20ന് ചിത്രം തിയേറ്ററുകളില്‍ എത്തും എന്നായിരുന്നു നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചത്. ഇപ്പോള്‍ പുതിയ തീയതി അറിയിച്ചിരിക്കുകയാണ്. 
ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളില്‍ എത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Shrikumar (@lakshmi__shrikumar)

എസ്. ഹരീഷിന്റെ 'രാത്രികാവല്‍' എന്ന കഥയാണ് സിനിമയായി മാറുന്നത്.
 
മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് സിനിമകളുടെ സഹ നിര്‍മ്മാതാവായ അന്‍ജന ഫിലിപ്പിന്റെ അന്‍ജന ടാക്കീസും പരസ്യ- സിനിമാ സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിര്‍മ്മിക്കുന്നത്.സാം സി.എസ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article