വിനീത് ശ്രീനിവാസന്‍ സിനിമകള്‍ക്ക് ഒരു ആരാധകവലയം തന്നെയുണ്ട്. താരങ്ങള്‍ മാറി വന്നാലും വിനീത് പടമാണെങ്കില്‍ മിനിമം ഗ്യാരണ്ടിയുണ്ട്. സിനിമ തീയറ്ററുകളില്‍ എത്തും മുമ്പേ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാന്യമായ തുക കണ്ടെത്താന്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിനുമായി.
വിഷു, ഈദ് റിലീസായി എത്തുന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നു.കേരളത്തില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത് 1.43 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബോക്‌സ് ഓഫീസില്‍ രണ്ട് പ്രധാന റിലീസ് ഉള്ളതും ആടുജീവിതം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇപ്പോഴും തിയറ്ററുകളില്‍ ഉള്ള സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഇത് മികച്ചൊരു തുകയാണ്.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.