നയന്‍താരയ്ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ലെന്ന് പ്രശസ്ത ജ്യോത്സ്യന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 10 ഏപ്രില്‍ 2024 (14:41 IST)
ലേഡീസ് സൂപ്പര്‍സ്റ്റാര്‍ നയന്‍താര വാടക ഗര്‍ഭത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം 2022ലായിരുന്നു നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ചുമാസത്തിനുള്ളില്‍ ഇവര്‍ മാതാപിതാക്കളാവുകയായിരുന്നു. ഇത് ഏവര്‍ക്കും അമ്പരപ്പ് ഉണ്ടാക്കി. പിന്നീടാണ് വാടക ഗര്‍ഭത്തിലൂടെ ഇരട്ട കുഞ്ഞുങ്ങളെ സ്വന്തമാക്കിയ കാര്യം ലോകം അറിയുന്നത്. എന്നാല്‍ വിവാദങ്ങള്‍ നയന്‍താര കാര്യമാക്കിയില്ല. എന്നാല്‍ നയന്‍താര സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് വാടക ഗര്‍ഭം സ്വീകരിച്ചതെന്നായിരുന്നു ചിലരുടെയൊക്കെ വാദം. എന്നാല്‍ ഇത് തെറ്റാണെന്നാണ് വേണു സ്വാമി എന്ന ജോത്സ്യന്‍ പറയുന്നത്. 
 
ജാതകപ്രകാരം നയന്‍താരയ്ക്ക് സന്താനയോഗം ഇല്ലെന്നും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയില്ലെന്നും സ്വാമി പറയുന്നു. കാജല്‍ അഗര്‍വാള്‍ വിവാഹം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്‍കി വീണ്ടും പഴയ ഫിറ്റ്‌നസിലെത്തുകയും സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്നുവെന്നും അതുപോലെ നയന്‍താരയ്ക്ക് ചെയ്യുന്നതിന് എന്താണ് പ്രശ്‌നം എന്നും സ്വാമി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍