ഇത് മമിതയുടെ ലുക്ക് അല്ലേ? മഹിമ നമ്പ്യാരുടെ രസകരമായ മറുപടി, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 11 ഏപ്രില്‍ 2024 (09:17 IST)
2023ലെ വമ്പന്‍ ഹിറ്റ് ആര്‍ഡിഎക്‌സിലൂടെ മലയാള സിനിമയ്ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് മഹിമ നമ്പ്യാര്‍. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷാണ് നടിയുടെ ഇനിയുള്ള റിലീസ്. സിനിമ ഇന്ന് തിയറ്ററുകളില്‍ എത്തുമ്പോള്‍ ആദ്യ ഷോ കാണുവാനായി മഹിമയും ജയ് ഗണേഷ് ടീമും എത്തിയിട്ടുണ്ട്.
 
താരത്തിന്റെ പുതിയ ലുക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രേമലു നായിക മമിത ബൈജുവിന്റെ ഹെയര്‍ സ്‌റ്റൈലിനോട് സാമ്യമുള്ളതാണ് മഹിമയുടെ പുത്തന്‍ രൂപം. ഇതിനെക്കുറിച്ച് നടിയോട് തന്നെ ചോദിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaji Pappan (@shajipappanofficial_)

മമിത ക്യൂട്ട് അല്ലേ. ഇതൊരു ചെയ്ഞ്ചിന് വേണ്ടി ട്രൈ ചെയ്തതാണെന്നും. എപ്പോഴും ഒരേപോലെ വേണ്ടല്ലോ എന്നതുകൊണ്ടാണെന്നും നടി ചിരിച്ചുകൊണ്ട് പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Variety Media (@varietymedia_)

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ജയ് ഗണേഷില്‍ മഹിമ നമ്പ്യാരാണ് നായിക. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ബൈക്കപടകത്തില്‍ കാലിന് സ്വാധീനം നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്. മികച്ച പ്രകടനം തന്നെ ഉണ്ണിമുകുന്ദന്‍ കാഴ്ചവയ്ക്കുന്നു.ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍