പഴയ നല്ല ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി അനുമോൾ. കാലങ്ങൾ കടന്നു പോയപ്പോൾ വരുത്തിയ മാറ്റങ്ങളിൽ മാറാത്തതായി ഒന്നുണ്ട്, പഴയ സ്നേഹം. അനുമോൾക്കും പറയാനുള്ളത് വർഷങ്ങളുടെ സ്നേഹത്തിൻറെ കഥയാണ്. നടി പങ്കുവച്ച ചിത്രങ്ങൾ അത് പറഞ്ഞുതരുന്നു.
പാലക്കാട് സ്വദേശിയായ അനുമോൾ സിനിമയിലെത്തി 10 വർഷത്തിൽ കൂടുതലായി.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു.