തണ്ണീർ മത്തൻ തമിഴിലും തെലുങ്കിലും അനശ്വര രാജൻ തന്നെ നായിക !

കെ ആര്‍ അനൂപ്
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (20:30 IST)
'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന സിനിമ തമിഴ്, തെലുങ്ക് ഭാഷകളിൽ റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ രണ്ടു പതിപ്പിലും അനശ്വര രാജൻ തന്നെ നായികയായി എത്തുമെന്നാണ് റിപ്പോർട്ട്. തമിഴിൽ ചിത്രം നവാഗതനായ ഹേമന്ത് ആണ് സംവിധാനം ചെയ്യുന്നത്. ഒരേ കഥാപാത്രത്തെ മൂന്ന് പതിപ്പുകളിലും അഭിനയിക്കാൻ നടിയ്ക്ക് അവസരം ലഭിച്ചത് ശ്രദ്ധേയമായ കാര്യമാണ്. 
 
ഈ വർഷം ആദ്യം ചിത്രീകരണം ആരംഭിക്കാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാരണം ഷൂട്ടിംഗ് മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം മറ്റു വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
 
അതേസമയം, അനശ്വരയുടെ മുന്നിൽ നിരവധി ചിത്രങ്ങളാണ് ഉള്ളത്. തൃഷ നായികയായെത്തുന്ന ‘റാങ്കി’ എന്ന ത്രില്ലർ ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിക്കുകയാണ് നടി. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും അനശ്വര അഭിനയിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article