പ്രണയം വെളിപ്പെടുത്തി നടി തമന്ന. നടന്‍ വിജയ് വര്‍മ്മയുമായാണ് താരം പ്രണയത്തിലായിരിക്കുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമാണ് 'ലസ്റ്റ് സ്റ്റോറീസ് 2'. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കൂടുതല്‍ അടുത്തതെന്ന് തമന്ന പറഞ്ഞു.
'ഞാന്‍ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. വളരെ ഓര്‍ഗാനിക്കായാണ് എനിക്ക് അദ്ദേഹത്തോട് ആത്മബന്ധം തോന്നിയത്. എന്നോട് വളരെ സ്വാഭാവികമായും മനസ്സു തുറന്നും അദ്ദേഹം ഇടപ്പെട്ടപ്പോള്‍ അത് എനിക്കും കാര്യങ്ങള്‍ എളുപ്പമാക്കി'-ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിനിടെ തമന്ന പറഞ്ഞു.