സ്വിമ്മിംഗ് പൂളിലെ പ്രണയം,ഇതില്‍ ഒരാള്‍ സിനിമ താരം, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 23 ജനുവരി 2024 (11:56 IST)
ജലാശയങ്ങളില്‍ ഇറങ്ങാനും അതില്‍ നീരാടുവാനും ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. രാവിലെ സ്വിമ്മിംഗ് പൂളില്‍ ഇറങ്ങുവാനും അവിടെ കുറച്ച് സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കുവാനും ഇഷ്ടപ്പെടുന്നവരാണ് നടി അമല പോളും ഭര്‍ത്താവ് ജഗത് ദേശായിയും. ജീവിതത്തിലെ നല്ല കാലങ്ങളിലൂടെ കടന്നു പോകുകയാണ് ഇരുവരും.
 
ഭാര്യയായ അമലയെ നീന്താന്‍ പോലും വിടാതെ തന്റെ കൈകളില്‍ എടുത്ത് വെള്ളത്തിന്റെ മുകളിലൂടെ കഴുകി മുന്നേറുകയാണ് ഭര്‍ത്താവായ ജഗത് ദേശായി. കാരണം ആ കൈകളില്‍ അമല മാത്രമല്ല തന്റെ കുഞ്ഞുകൂടിയുണ്ട്. കുട്ടിയുടെ മുഖം കാണാന്‍ ഇനി മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി. ഞങ്ങളുടെ ഏറ്റവും മികച്ച പുലര്‍കാലങ്ങളില്‍ ഒന്ന് എന്ന് പറഞ്ഞുകൊണ്ടാണ് എന്ന് കുറിച്ച് കൊണ്ടാണ് അമല വീഡിയോയാണ് പങ്കുവെച്ചത്.ഒരു റിസോര്‍ട്ടിലെ സിമ്മിംഗ് പൂളില്‍ നിന്നുള്ള വീഡിയോ ആണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jagat Desai (@j_desaii)

വിവാഹം കഴിഞ്ഞ് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നടിയുടെ അമ്മ മുത്തശ്ശി ആകുവാനുള്ള തയ്യാറെടുപ്പിലാണ്.ഗര്‍ഭകാലത്തെ പരിചരണം എങ്ങനെയെന്ന് പഠിക്കുന്ന തിരക്കിലാണ് അമലയുടെ അമ്മ ആനിസ്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article