'മലയാള സിനിമ എന്നെ വേണ്ട പോലെ ഉപയോഗിച്ചില്ല’ - സ്വാസിക

ചിപ്പി പീലിപ്പോസ്
വെള്ളി, 25 ഒക്‌ടോബര്‍ 2019 (11:49 IST)
സീത എന്ന സീരിയലിലൂടെ മലയാളികളുടെ ഇഷ്ടതാരമായ സ്വാസിക ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഇഷ്ടതാരമാണ്. കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയിലൂടെയാണ് സ്വാസിക ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുന്നെന്നും കഴിവു മാത്രം പോര ഭാഗ്യവും കൂടി വേണമെന്നുമാണ് സ്വാസിക പറയുന്നത്.
 
‘മലയാള സിനിമ എന്നെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല എന്നൊക്ക ഒരു ജാഡയ്ക്ക് പറയാം. തമിഴില്‍ ചെയ്ത രണ്ട് സിനിമയിലും നായികയായിരുന്നു. മലയാളത്തില്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ മാത്രമേ നായികയായുള്ളു. ബാക്കി എല്ലാം ക്യാരക്ടര്‍ വേഷങ്ങളായിരുന്നു. ഞാനെപ്പോഴും വിശ്വസിക്കുന്നത് ഭാഗ്യമെന്ന കാര്യത്തെയാണ്.’
 
‘നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരേക്കാളും കഴിവുള്ളവര്‍ പുറത്തുണ്ട്. അത്തരക്കാതെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അവരിപ്പോഴും ഒരു ചാന്‍സിനു വേണ്ടി നടക്കുകയാണ്. ഞാനിവിടെ എത്തിയത് തന്നെ വലിയ കാര്യമാണ്. എങ്കിലും തമാശയ്ക്ക് പറയാം മലയാള സിനിമ എന്നെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല.’ - സ്വാസിക പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article