സൂര്യയും ജ്യോതികയും കേരളത്തില്‍ ? ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്
വെള്ളി, 17 ഡിസം‌ബര്‍ 2021 (15:09 IST)
സൂര്യയും ജ്യോതികയും ഡിസംബര്‍ 16 ന് കേരളത്തിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകരുമായി അവര്‍ സംസാരിച്ചു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താര ദമ്പതിമാര്‍ തങ്ങളുടെ ഒഴിവുകാലം ചെലവഴിക്കാന്‍ ഗോവയിലേക്ക് പോയിരുന്നു. തിരിച്ചു വരുന്ന വഴി കേരളത്തില്‍ എത്തിയത് ആകാം. 
 
സൂര്യ തന്റെ ആരാധകരോട് കാറില്‍ നിന്ന് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. എല്ലാവരേയും കണ്ടതില്‍ സന്തോഷമുണ്ടെന്നും ഒരാഴ്ച കൂടി കേരളത്തില്‍ ഉണ്ടാകുമെന്നും സൂര്യ ആരാധകരോട് പ്രതികരിച്ചു. ആരാധകര്‍ ഇരുവരുടെയും സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article