കേരളത്തില്‍ ഫുഡ് പാര്‍ക്ക് തുടങ്ങാന്‍ തയ്യാറായി യുഎഇ. കേരളത്തില്‍ ഫുഡ് പാര്‍ക്ക് തുടങ്ങാന്‍ തയ്യാറാണെന്ന് യുഎഇ വിദേശകാര്യ മന്ത്രി ഡോ.താനി അഹമ്മദ് അല്‍ സിയൂദി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു. യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍ മൂന്ന് ഫുഡ് പാര്‍ക്കുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതിലൊന്ന് കേരളത്തില്‍ വേണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. ഡോ. താനി അഹമ്മദ് ഇക്കാര്യം സമ്മതിക്കുകയും മന്ത്രിയോട് ഇതേ പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ തേടുകയും ചെയ്തു.