ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആശുപത്രിയിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. അനീഷ്മോന്റെ അച്ഛന്‍ കുഞ്ഞുകുഞ്ഞ് (പീയൂസ് -73) പനിയെത്തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. രാത്രി നില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ അടിയന്തരപരിചരണം നല്‍കാന്‍ പ്രത്യേക മുറിയിലേക്കു മാറ്റുന്നതിനിടെയാണ് അനീഷ്മോന്‍ സ്ഥലത്തെത്തിയത്.
രോഗി മരിച്ചതോടെ രോഷാകുലനായ അനീഷ്മോന്‍ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റംചെയ്യുകയും ഭീഷണിമുഴക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. വനിതാ ഹൗസ് സർജന്റെ മൊഴിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാര്‍ സമരം ആരംഭിച്ചിരുന്നു.