സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു, ഒപ്പം നസ്രിയയും!

Webdunia
ഞായര്‍, 7 ഏപ്രില്‍ 2019 (10:57 IST)
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ നസ്രിയയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 
 
ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മണിച്ചിത്രത്താഴ്, ഇന്നലെ,കമ്മിഷണർ,രജപുത്രൻ തുടങ്ങി കുറച്ച് സിനിമകളിലെ ഇരുവരും ഒന്നിച്ചിട്ടുള്ളു. 2005 ൽ പുറത്തിറങ്ങിയ ജയരാജ് ന്റെ മകൾക്ക് എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചത്.
 
2013 ഇൽ റിലീസ് ചെയ്ത തിരയാണ് ശോഭന അവസാനമായി മലയാളത്തിൽ ചെയ്ത സിനിമ. സുരേഷ് ഗോപി ഇപ്പോൾ ബി ജെ പിയുടെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിന്റെ ചൂടിലുമാണ്. തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ ശേഷം സിനിമാ ചിത്രീകരണത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

Next Article