‘15 ലക്ഷം അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ കരുതിയത്? ഊളയെ ഊളയെന്നേ വിളിക്കാൻ കഴിയൂ‘ - സുരേഷ് ഗോപിയുടെ വൈറൽ പ്രസംഗം

വ്യാഴം, 4 ഏപ്രില്‍ 2019 (10:05 IST)
തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. സ്ഥാനാർത്ഥികളിൽ പലരുടെയും പ്രസ്താവനകളും പ്രസംഗങ്ങളും വിവാദമാകാറുണ്ട്. അത്തരത്തിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പൊതുവേദിയില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപി വിവാദമായ പ്രസ്താവന നടത്തിയത്. ഇതിന്റെ ഓഡിയോ, വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.
 
എല്ലാ അക്കൌണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം ഇടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ റോസാപ്പൂ വെച്ച മഹാന്‍ എന്നാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്. സുരേഷ് ഗോപിയുടെ വൈറൽ പ്രസംഗം ഇങ്ങനെ: 
 
"പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെല്ലാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത്. എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്‍റ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ" എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍