കളര്‍ ആകും, ഓഗസ്റ്റ് റിലീസുമായി ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (19:06 IST)
ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന പുതിയ സിനിമയാണ് 'അടിയോസ് അമിഗോ'.ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. ഓഗസ്റ്റ് 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തും.
 ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ നവാസ് നാസറാണ് സംവിധാനം ചെയ്യുന്നത്. തല്ലുമാല എന്ന സിനിമയുടെ അസ്സോസിയേറ്റ് ഡയക്ടറായി പ്രവര്‍ത്തിച്ച നവാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suraj Venjaramoodu (@surajvenjaramoodu)

 
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പതിഞ്ചാമത്തെ സിനിമ കൂടിയാണിത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് തങ്കമാണ് പുതിയ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
 
 
 ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article