മോഹന്‍ലാലിന്റെ ബറോസ് ഓണത്തിനോ? പുതിയ അപ്‌ഡേറ്റ് പുറത്ത്

അഭിറാം മനോഹർ
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (17:15 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ. സംവിധായകനെന്ന നിലയില്‍ മോഹന്‍ലാലിന്റെ അരങ്ങേറ്റം എന്നതിനൊപ്പം വമ്പന്‍ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നുള്ളതും വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്. ഇപ്പോഴിതാ മലയാള സിനിമ ഉറ്റുനോക്കുന്ന ബറോസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
 
 നിലവില്‍ ചിത്രീകരണം അവസാനിച്ച സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് അവസാനഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 12നാകും സിനിമയുടെ റിലീസെന്നാണ് ഒടുവില്‍ വരുന്ന വിവരം. സിനിമയുടെ ട്രെയ്ലര്‍ സെപ്റ്റംബര്‍ ആറിനായിരിക്കും. ജിജോ പുന്നൂസ് എഴുതിയ കഥ ത്രീഡിയിലെത്തുമ്പോള്‍ സിനിമയുടെ ബജറ്റ് 100 കോടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. സന്തോഷ് ശിവനാണ് സിനിമയുടെ ഛായാഗ്രഹണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article