ദിലീപേട്ടന്‍ അത് ചെയ്തിട്ടില്ലെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്: ജ്യോതി കൃഷ്ണ

രേണുക വേണു
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (16:54 IST)
Dileep and Jyothi Krishna (Film : Life of Josutty )

ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ജ്യോതി കൃഷ്ണ. ദിലീപ് ചിത്രം 'ലൈഫ് ഓഫ് ജോസൂട്ടി'യിലെ റോസ് എന്ന കഥാപാത്രം ജ്യോതി കൃഷ്ണയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപുമായി അടുത്ത സൗഹൃദവും താരത്തിനുണ്ട്. നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള ദിലീപിനെ പിന്തുണച്ച് ജ്യോതി കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
അത്തരത്തിലൊരു തെറ്റ് ദിലീപ് ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ജ്യോതി കൃഷ്ണ പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ' ഞാന്‍ ആദ്യം മുതലേ എടുത്ത ഒരു നിലപാടുണ്ടായിരുന്നു. ദിലീപേട്ടനെ ഞാന്‍ ഈ വിഷത്തില്‍ തള്ളിപ്പറഞ്ഞിട്ടില്ല. സത്യം തെളിയണം എന്നു തന്നെയാണ് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളത്. പുള്ളി ചെയ്തു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് അറിയാത്ത ഒരു കാര്യമാണ്. പക്ഷേ മാനസികമായി പുള്ളി അങ്ങനെ ചെയ്യില്ല എന്ന തോന്നല്‍ എനിക്കുണ്ട്. ഇപ്പോഴും വിശ്വസിക്കുന്നത് പുള്ളി അത് ചെയ്തിട്ടില്ല എന്ന് തന്നെയാണ്. അത് തെളിയേണ്ട സംഭവമാണ്,' ജ്യോതി കൃഷ്ണ പറഞ്ഞു. 
 
2011 ല്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ അഭിനയരംഗത്തേക്ക് എത്തിയത്. ലാസ്റ്റ് ബെഞ്ച്, ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഗോഡ് ഫോര്‍ സെയില്‍, ഇത് പാതിരാമണല്‍, ലിസമ്മയുടെ വീട്, ഞാന്‍, ആമി എന്നീ ചിത്രങ്ങളിലും ജ്യോതി അഭിനയിച്ചിട്ടുണ്ട്. റേഡിയോ ജോക്കി, ടെലിവിഷന്‍ അവതാരക എന്നീ നിലകളിലും ജ്യോതി കൃഷ്ണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article