മികച്ച നടിയായി ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കാത്തതിനെകുറിച്ച് വെളിപ്പെടുത്തി ഉര്‍വശി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (12:57 IST)
മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ പഴയകാല നടി ആരെന്ന് ചോദിച്ചാല്‍ പലരുടേയും ഉത്തരം ഉര്‍വശിയെന്നായിരിക്കും. പലരും ലേഡീസ് സൂപ്പര്‍സ്റ്റാര്‍ എന്നുവരെ ഉര്‍വശിയെ വിളിക്കാറുണ്ട്. നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് ഉള്ളൊഴുക്ക്. സിനിമയ്ക്ക് നിരവധി പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ ഇടം കണ്ടെത്തിയ താരമായ ഉര്‍വശിക്ക് ഇതുവരെ ദേശീയ പുരസ്‌കാരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇതിനെപ്പറ്റി നടി തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്.

ദേശീയതലത്തില്‍ എന്റെ കഥാപാത്രങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നു. പക്ഷേ അവാര്‍ഡ് നിര്‍ണയം വരുമ്പോള്‍ അവര്‍ ചില കാര്യങ്ങള്‍ പറഞ്ഞ് തിരസ്‌കരിച്ചു. വാണിജ്യ സിനിമകളില്‍ ഇത്തരം മികച്ച വേഷങ്ങള്‍ ചെയ്തിട്ട് സിനിമയുടെ നല്ല സമയം അവര്‍ കളഞ്ഞു കുളിക്കുകയാണെന്ന വിചിത്രമായ വിലയിരുത്തലാണ് എന്നെക്കുറിച്ച് നടന്നതായി കേട്ടത്.
 
ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രമേ പുരസ്‌കാരം കിട്ടുള്ളൂവെന്ന് തോന്നിയിട്ടുണ്ട്. ഇങ്ങനെ കിട്ടാനുള്ളതാണോ പുരസ്‌കാരങ്ങള്‍. ഞാന്‍ നായികയായി പോലും അഭിനയിച്ച സിനിമയല്ല മഴവില്‍ക്കാവടി എന്നിട്ടും അതിലെ കഥാപാത്രത്തിന് എനിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചുവെന്നും ഉര്‍വശി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article