ഉർവശിയുടെ 'ഉള്ളൊഴുക്ക്' തിയേറ്ററിൽ വിജയമായിരുന്നോ ?

കെ.ആർ അനൂപ്

വെള്ളി, 2 ഓഗസ്റ്റ് 2024 (15:40 IST)
ഉർവശി,പാര്‍വതി തിരുവോത്ത് പ്രധാന വേഷങ്ങളിൽ എത്തിയ ഉള്ളൊഴുക്ക് വലിയ വിജയമായി മാറിയിരുന്നു.ഒടിടിയിലും ഉള്ളൊഴുക്ക് പ്രേക്ഷക പ്രീതി നേടി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടി റിലീസായത്. സിനിമയുടെ ആകെ കണക്ഷൻ റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്.  ഇന്ത്യയിൽനിന്ന് ഉള്ളൊഴുക്ക് 4.46 കോടി രൂപയാണ് നേടിയതെന്നാണ് വിവരം.
 
കറി&സയനൈഡ്’ എന്ന നെറ്റ്‌ഫ്‌ളിക്‌സ് ഡോക്യുമെൻററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണിത്.
  അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്‌ണൻ, ജയാ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ആർഎസ്‌വിയുടെയും മക്‌ഗഫിൻ പിക്‌ചേഴ്‌സിന്റെയും ബാനറുകളിൽ റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍