ദേശീയ അവാര്‍ഡ്: മികച്ച നടനുള്ള പോരാട്ടത്തില്‍ മമ്മൂട്ടിക്ക് എതിരാളി റിഷഭ് ഷെട്ടി !

രേണുക വേണു

വ്യാഴം, 1 ഓഗസ്റ്റ് 2024 (11:09 IST)
എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഓഗസ്റ്റ് അവസാനത്തോടെയെന്ന് സൂചന. 2022 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് ഇത്തവണത്തെ അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെടുക. കോവിഡിനെ തുടര്‍ന്നാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഒരു വര്‍ഷത്തെ കാലതാമസം വന്നത്. 
 
ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള കാറ്റഗറിയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയാണ് മികച്ച നടനുള്ള പോരാട്ടത്തില്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടിയാണ് മമ്മൂട്ടിയുടെ എതിരാളി. കാന്താരയിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ പരിഗണിക്കുന്നത്. അതേസമയം നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളിലെ പ്രകടനമാണ് മമ്മൂട്ടിയെ ഫൈനല്‍ റൗണ്ടില്‍ എത്തിച്ചത്. 
 
മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങള്‍ ആണെന്നത് മമ്മൂട്ടിക്ക് ഒരു മേല്‍ക്കൈ നല്‍കുന്നുണ്ട്. മാത്രമല്ല നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിനു ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി കരസ്ഥമാക്കിയിരുന്നു. ഒരു തവണ കൂടി മികച്ച നടനുള്ള ലഭിച്ചാല്‍ മമ്മൂട്ടിയുടെ ദേശീയ പുരസ്‌കാരങ്ങളുടെ എണ്ണം നാലാകും. ഒക്ടോബറില്‍ ആയിരിക്കും പുരസ്‌കാര വിതരണം. 
 
അതേസമയം മികച്ച സിനിമകളുടെ പട്ടികയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കവും ഉണ്ടെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍