സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ബസിലെ മണി മുറിച്ചു; പഴയ സംഭവത്തെ കുറിച്ച് നടി സുരഭി ലക്ഷ്മി

Webdunia
ഞായര്‍, 23 ജനുവരി 2022 (10:12 IST)
കുട്ടിക്കാലം മുതല്‍ തന്നെ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളോട് പരസ്യമായി പ്രതികരിക്കുന്ന സ്വഭാവം തനിക്കുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടി സുരഭി ലക്ഷ്മി. സ്വതന്ത്രമായി ചിന്തിക്കാനും തെറ്റെന്ന് തോന്നിയാല്‍ പ്രതികരിക്കാനും ഉള്ള സ്വാതന്ത്ര്യം വീട്ടില്‍ നിന്നു തന്നെ ലഭിച്ചിരുന്നെന്ന് സുരഭി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു.
 
ദേഷ്യം കാരണം ബസ്സിലെ മണി മുറിച്ച് കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് നടി പറഞ്ഞു. 'പണ്ട് സാധനങ്ങളൊക്കെ വാങ്ങി ബസ്സില്‍ വരുമ്പോള്‍ എന്റെ കയ്യില്‍ മൂര്‍ച്ച കൂട്ടാനായി വീട്ടില്‍ നിന്ന് തന്നയച്ച കത്തിയും ഉണ്ടായിരുന്നു. എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. കുറച്ച് മുന്നോട്ട് ആണ് നിര്‍ത്തിയത്. അവിടെ ബസ് നിര്‍ത്താറുള്ളതാണ്. പക്ഷെ എനിക്ക് നിര്‍ത്തി തന്നില്ല. അതുകണ്ട് രോഷം വന്നു. പറഞ്ഞ സ്ഥലത്ത് നിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ലല്ലോ എന്ന് പറഞ്ഞ് ബസ്സിലെ മണിയടിയ്ക്കുന്ന കയര്‍ ഞാന്‍ മുറിച്ച് കളഞ്ഞിരുന്നു. ഇപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ ആ ബസ്സിലെ കണ്ടക്ടര്‍ പറയാറുണ്ട് നിന്നെ ഞാന്‍ നോക്കി വെച്ചിട്ടുണ്ട്...നീ ഇപ്പോള്‍ ബസില്‍ കയറാത്തത് കൊണ്ടാണ് എന്നൊക്കെ.... പണ്ടേ ഞാന്‍ ഒരു വിപ്ലവകാരിയായിരുന്നു..' സുരഭി ലക്ഷ്മി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article