മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം. നടി ആര്യ അവതരിപ്പിക്കുന്ന പരിപാടി സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സംഘടപ്പിച്ചിരിക്കുന്നതാണ്. മമ്മൂട്ടി മുതല്‍ പ്രമുഖ താരങ്ങളും യുവതാരങ്ങളുമെല്ലാം ഈ ഷോ യില്‍ പങ്കെടുത്തിരുന്നു.
അടുത്തിടെ ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും മഞ്ജു പിള്ളയുമാണ് എത്തിയിരുന്നത്. ഇതിനിടയിൽ ഇഷ്ടമുള്ള ഒരു നടന് പ്രേമലേഖനം എഴുതാനുള്ള അവസരവും പരിപാടിയിൽ ഉണ്ട്. മഞ്ജു പിള്ള ചാർളി ചാപ്ലിനായിരുന്നു എഴുതിയത്. എന്നാൽ, സുരഭി എഴുതിയത് ചെമ്പൻ വിനോദിനായിരുന്നു.
സുരഭിയുടെ ലവ് ലെറ്റര്‍ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. സുരഭിയുടെ പ്രേമ ലേഖനം എങ്ങനെയായിരുന്നുവെന്ന് നോക്കാം.
‘പ്രണയിക്കാന്‍ എളുപ്പമാണ്.. പ്രണയിക്കപ്പെടനാണ് ഭാഗ്യം വേണ്ടത്. എന്റെ ചെമ്പേട്ടാ.. ഒത്തിരി ഇഷ്ടമാണ്. കാണാന്‍ ആഗ്രഹമുണ്ട്. എന്ന് കാണും? ഓരോ സിനിമ കാണുമ്പോഴും എന്റെ ഹൃദയത്തിലേക്ക് ഇറങ്ങി വന്ന് എന്നെ കട്ടെടുക്കുന്നത് പോലെ തോന്നും. എന്നും കള്ളനായി വരുന്ന എന്റെ ചെമ്പേട്ടാ എന്നെ എന്നാണ് നിങ്ങള്‍ കട്ടെടുത്ത് കൊണ്ട് പോവുന്നത്. ആ ദിവസത്തിനായി കാത്തിരിക്കുന്നു. എന്ന് സ്വന്തം സുരഭി.’