Happy Birthday Suriya: നടിപ്പിന്‍ നായകന്‍ സൂര്യക്ക് ഇന്ന് പിറന്നാള്‍; താരത്തിന്റെ പ്രായം അറിയുമോ?

Webdunia
ശനി, 23 ജൂലൈ 2022 (09:00 IST)
Superstar Suriya Birthday, age, films, photos: തെന്നിന്ത്യയിലെ സൂപ്പര്‍താരവും നടിപ്പിന്‍ നായകനുമായ സൂര്യക്ക് ഇന്ന് പിറന്നാള്‍ മധുരം. 1975 ജൂലൈ 23 ന് ജനിച്ച സൂര്യ തന്റെ 47-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ജന്മദിനത്തിന്റെ തലേന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതാണ് സൂര്യയെ സംബന്ധിച്ചിടുത്തോളം ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. 2020 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സുരരൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിലെ മാരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സൂര്യക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 
 
ശരവണന്‍ ശിവകുമാര്‍ എന്നാണ് സൂര്യയുടെ യഥാര്‍ഥ പേര്. ചെന്നൈയിലാണ് താരത്തിന്റെ ജനനം. ചെന്നൈയിലെ ലയോള കോളേജില്‍ പഠനം. 22-ാം വയസ്സില്‍ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ സിനിമ അരങ്ങേറ്റം. മണിരത്‌നമാണ് ശരവണന്‍ എന്ന പേര് മാറ്റി സൂര്യ എന്ന് നിര്‍ദേശിച്ചത്. 
 
കാതലെ നിമ്മതി, പെരിയണ്ണ, പൂവെല്ലാം കെട്ടുപ്പാര്‍ തുടങ്ങിയ സിനിമകളിലൂടെ സൂര്യ അഭിനയ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 2003 ല്‍ റിലീസ് ചെയ്ത കാക്ക കാക്കയാണ് സൂര്യക്ക് ബ്രേക്ക് നല്‍കിയത്. പിന്നീട് സൂര്യയെന്ന താരം തെന്നിന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകമായി. 
 
വാരണം ആയിരം, അയന്‍, ആധവന്‍, സിങ്കം, ഏഴാം അറിവ്, അഞ്ചാന്‍, 24, താനെ സേര്‍ന്ത കൂട്ടം, സൂരരൈ പോട്ര്, വിക്രം എന്നിവയാണ് സൂര്യയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 
പ്രമുഖ നടി ജ്യോതികയാണ് സൂര്യയുടെ ജീവിതപങ്കാളി. 2006 സെപ്റ്റംബര്‍ 11 നായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. പ്രമുഖ സിനിമാതാരം കാര്‍ത്തി സൂര്യയുടെ ഇളയ സഹോദരനാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article