Damaged Currency Note Exchange Rule: കീറിയ നോട്ട് കൈയിലുണ്ടോ? ഉടന്‍ അടുത്തുള്ള ബാങ്കിലേക്ക് വിട്ടോ, മാറ്റി തന്നില്ലെങ്കില്‍ പണി !

വെള്ളി, 22 ജൂലൈ 2022 (08:39 IST)
Damaged Currency Note Exchange Rule: തുടര്‍ച്ചയായ ഉപയോഗം മൂലം പലപ്പോഴും കൈയിലുള്ള നോട്ടുകള്‍ കീറുകയോ മറ്റ് തകരാറുകള്‍ സംഭവിക്കുകയോ ചെയ്‌തേക്കാം. പെട്രോള്‍ പമ്പില്‍ കൊടുത്ത് കീറിയ നോട്ടുകള്‍ മാറ്റാനാണ് നമ്മളില്‍ പലരും ശ്രമിക്കാറുള്ളത്. മറ്റ് ഇടപാടുകള്‍ കൊടുത്താല്‍ കീറിയ നോട്ട് ആരും വാങ്ങാത്ത സാഹചര്യമുണ്ട്. എന്നാല്‍ കീറിയ നോട്ടുകള്‍ മാറ്റാന്‍ പെട്രോള്‍ പമ്പിലേക്ക് തന്നെ പോകണമെന്നില്ല. 
 
കീറിയ നോട്ടുകള്‍ ബാങ്കുകളില്‍ കൊടുത്ത് മാറ്റി വാങ്ങാന്‍ കഴിയും. ഏത് ബാങ്കില്‍ ചെന്നാലും മോശമായ നോട്ട് മാറ്റിയെടുക്കാമെന്നാണ് ആര്‍ബിഐ നിയമം. 
 
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ട് റീഫണ്ട് 2018 ലെ ഭേദഗതി പ്രകാരം കീറിയതോ പ്രശ്‌നങ്ങള്‍ ഉള്ളതോ ആയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റി വാങ്ങാം. കീറിയ നോട്ടുകള്‍ മാറ്റി കൊടുക്കാന്‍ ബാങ്ക് വിസമ്മതിച്ചാല്‍ ആ ബാങ്കിനെതിരെ കേസ് നല്‍കാനും വകുപ്പുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍