Presidential Election: രാഷ്ട്രപതി തെരെഞ്ഞെടുപ്പ്: ദ്രൗപതി മുർമു മുന്നിൽ, 540 എം പിമാരുടെ പിന്തുണ

വ്യാഴം, 21 ജൂലൈ 2022 (15:47 IST)
രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യസൂചനകൾ പ്രകാരം എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമു ഏറെ മുന്നിൽ. ആദ്യ റൗണ്ടിൽ പാർലമെൻ്റംഗങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ ദ്രൗപതി മുർമുവിന് 72.19 ശതമാനം വോട്ടുകൾ ലഭിച്ചു.
 
പാർലമെൻ്റംഗങ്ങളിൽ 540 പേരുടെ പിന്തുണ ദ്രൗപതി നേടി. പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് 208 എം പിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എം പിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ അറിയിച്ചു. വോട്ടുമൂല്യത്തിൻ്റെ കണക്ക് പ്രകാരം മൂന്ന് 3,78,000 വോട്ടുകളാണ് ദ്രൗപതി മുർമുവിന് ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് ഇത് 1,45,000 വോട്ടുമൂല്യമാണ്. അഞ്ച് മണിയോടെയാകും തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍