varisu movie update|'വാരിസ്'ല്‍ എസ്.ജെ സൂര്യയും, ചിത്രീകരണം ഹൈദരാബാദില്‍, ആദ്യ ഗാനം വൈകാതെ എത്തും

കെ ആര്‍ അനൂപ്

വ്യാഴം, 21 ജൂലൈ 2022 (14:42 IST)
വിജയുടെ പുതിയ ചിത്രം 'വാരിസ്' ഒരുങ്ങുകയാണ്.വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുന്നു. നടന്‍ എസ്.ജെ സൂര്യ വാരിസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.അദ്ദേഹം ഇന്നലെ ഹൈദരാബാദില്‍ ടീമിനൊപ്പം ചേര്‍ന്നുവെന്നാണ് വിവരം.
 
അടുത്ത ആഴ്ചയോടെ ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം ടീം ചെന്നൈയിലേക്ക് പോകും. ചിത്രത്തിലെ ആദ്യ ഗാനം വൈകതന്നെ പുറത്ത് വരും.2023 പൊങ്കലിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.
 
 രശ്മിക മന്ദാനയാണ് സിനിമയിലെ നായിക. പ്രകാശ് രാജ്,പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍