ഇപ്പോള്‍ ഫാഷന്റെ ലോകത്താണ് യുവത്വം. ട്രെന്‍ഡായ എല്ലാത്തിനേയും ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കാത്തവരില്ല. അത്തരത്തില്‍ ഒരിക്കല്‍ ട്രെന്‍ഡായതാണ് സ്വര്‍ണപാദസരം. പിന്നീട് ഇത് പെണ്‍കുട്ടികള്‍ സ്ഥിരം ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. വിവാഹത്തിനൊരുങ്ങുന്ന പെണ്ണിനു സ്വര്‍ണപാദസരം നിര്‍ബന്ധമാണെന്ന് വരെ ഇപ്പോഴുള്ളവര്‍ ചിന്തിക്കും.
എന്നാല്‍, ഈ ഒരു രീതിയോട് പഴമക്കാര്‍ എന്നും മുഖം തിരിച്ചിട്ടേ ഉള്ളു. കൊലുസെപ്പോഴും വെള്ളി കൊണ്ടുള്ളതായിരിക്കും. പഴയകാലത്ത് വെള്ളി പാദസരങ്ങളാണ് ഭൂരിഭാഗം പെണ്‍കുട്ടികളും അണിഞ്ഞിരുന്നത്. എത്ര ധനികരാണെങ്കില്‍ കൂടി ഈ രീതിയില്‍ മാറ്റമില്ലായിരുന്നുവെങ്കില്‍ ഇന്ന് സ്വര്‍ണ പാദസരത്തോടാണു സ്ത്രീകള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.
വെള്ളിയ്ക്ക് ഭാഗ്യത്തെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് സ്വര്‍ണമെന്നും അത് കാലില്‍ പാദസരമായി ധരിച്ചാല്‍ദേവിയെ നിന്ദിക്കുന്നതിനു തുല്ല്യമാണെന്നുമായിരുന്നു വിശ്വസിച്ചിരുന്നത്. ഇത് നെഗറ്റീവ് ചിന്തീഗതികളാണ് നമുക്ക് തരുന്നതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.