Draupadi murmu:ചരിത്രനിമിഷം: ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

വ്യാഴം, 21 ജൂലൈ 2022 (20:25 IST)
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുർമു വിജയം ഉറപ്പിച്ചു. രാഷ്ട്രപതി തെരെഞ്ഞെടുപ്പിൻ്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുമൂല്യത്തിൻ്റെ 50 ശതമാനത്തിലേറെ മുർമു നേടി.
 
ആകെയുള്ള 3219 വോട്ടുകളിൽ 2161 വോട്ടുകളും(വോട്ട് മൂല്യം- 5,77,7777) യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും(വോട്ട് മൂല്യം-2,61,062) ലഭിച്ചു. അക്ഷരമാലാക്രമത്തിൽ ആദ്യ പത്ത് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണിയപ്പോൾ ദ്രൗപതി മുർമുവിന് 809 വോട്ടുകളാണ് ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 329 വോട്ടുകളും ലഭിച്ചത്.
 
അല്പസമയത്തിനകം ഫലപ്രഖ്യാപനം ഉണ്ടാകും. വിജയിക്കുന്നതോടെ ഗോത്രവിഭാഗത്തിൽ നിന്ന് ആദ്യമായി ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രനേട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുക. രാജ്യത്തിൻ്റെ സർവ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപതി മുർമു. തിങ്കളാഴ്ചയാകും രാഷ്ട്രപതിയായി ദ്രൗപതി മുർമു സ്ഥാനമേൽക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍