സണ്ണി ലിയോൺ ഇനി ഇരട്ടക്കുട്ടികളുടെ അമ്മ!

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2018 (14:17 IST)
ബോളിവുഡ് നടി സണ്ണി ലിയോൺ രണ്ട് കുട്ടികളെ കൂടി ദത്തെടുത്തു. തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് സർപ്രൈസ് നൽകിയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവം തങ്ങൾക്ക് നൽകിയ വരദാനമാണ് തന്റെ കുട്ടികളെന്ന് സണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
 
ആഷര്‍ സിങ് വെബർ നോഹ സിങ് വെബർ എന്നാണ് കുട്ടികളുടെ പേര്. നിഷ കൗര്‍ വെബറിനൊപ്പം ഇവർ രണ്ട് പേർ കൂടി ചേർന്നപ്പോൾ തങ്ങളുടെ കുടുംബം പൂർണമായെന്ന് സണ്ണി പറയുന്നു. സുന്ദരമായ മൂന്ന് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായിരിക്കുക എന്നത് ഞങ്ങൾക്ക് അഭിമാനമാണെന്നും എല്ലാവര്‍ക്കും ഇതൊരു വലിയ സർപ്രൈസ് ആകട്ടെ എന്നും താരം കുറിച്ചു.
 
2017 ജൂലൈയിലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും നിഷയെന്ന പെൺകുട്ടിയെ ദത്തെടുത്തത്. മഹാരാഷ്ടയിലെ ലാത്തുറിൽ നിന്നും ഇവര്‍ 21 മാസം പ്രായമുള്ളപ്പോഴാണ് നിഷ കൗര്‍ വെബറിനെ ദത്തെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article