ഫെബ്രുവരി 27ന് മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് നടന്നിരുന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. എന്നാൽ, ഈ ചടങ്ങിനെതിരെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ.
'മലയാള സിനിമ ആ ചടങ്ങിൽ അപമാനിക്കപ്പെടുകയായിരുന്നു. അക്കാദമി ചെയർമാൻ കമലിന്‍റേയും മധു സാറിനേയും ശ്രീകുമാരൻ തമ്പിയുടെയും ഒഴിച്ച് ആരുടേയും പേരുകൾ നോട്ടീസിൽ കണ്ടില്ല. തനിക്ക് മികച്ച നടനുള്ള പുരസ്കാരം കിട്ടിയതുകൊണ്ട് ചടങ്ങിലേക്ക് ക്ഷണിക്കണം എന്നല്ല പറയുന്നത്. നല്ല സിനിമയിൽ പ്രവർത്തിച്ച, നല്ല സിനിമക്കുവേണ്ടി ജീവിച്ച ഒരുപാട് പേരെ അറിയിക്കുകയെങ്കിലും ചെയ്യണമായിരുന്നു.' - വിനായകൻ നിലപാട് വ്യക്തമാക്കുന്നു.