ടീസറിൽ ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് ആസിഫ് അലി ഉള്ളത്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്. നവാഗതനായ മൃദുല്‍ വാര്യരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയ്‌ക്കൊപ്പം ശ്രീനാഥ് ഭാസി, അപര്‍ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, ഷാനി, സൈജു കുറുപ്പ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അഭിനയിക്കുന്നത്.