മോഹന്‍ലാലിനും നിവിന്‍ പോളിയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രിയ പറയുന്നു. നിവിന്റെ നേരം തൊട്ട് തനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. സിനിമയെ കുറിച്ച് മാത്രമല്ല നിവിന്‍ പോളിയെ കുറിച്ചും പ്രിയക്ക് ചിലത് പറയാനുണ്ട്. വളരെ സത്യസന്ധമായ ഒരു ചിരിയാണ് നിവിന്റേത്. എന്നാല്‍ അത് കണ്ടിട്ട് ആരും അദ്ദേഹം പാവമാണെന്നൊന്നും ചിന്തിക്കരുതെന്നാണ് പ്രിയ പറയുന്നത്.