അനൗഷ്ക്കയ്ക്കായി തലയെത്തിയപ്പോൾ സാക്ഷയ്ക്കായി ദളപതിയും എത്തി!

ശനി, 3 മാര്‍ച്ച് 2018 (11:57 IST)
മകളുടെ ബാഡ്മിന്റൺ മത്സരം കാണാനെത്തിയ ദളപതി വിജയ്‌യുടെ ചിത്രമാണ് ഇപ്പോൾ സോഷ്യ‌ൽ മീഡിയകളിൽ വൈറലാകുന്നത്. വിജയുടെ മകൾ ദിവ്യ സാഷ സ്കൂളിൽ ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇത് കാണാനാണ് വിജയ് എത്തിയത്. 
 
വെറും സാധാരണക്കാരനായി ഗാലറിയിൽ ഏറ്റവും പിൻനിരയിലാണ് വിജയ് ഇരുന്ന് മകളുടെ കളി കണ്ടത്. വിജയ്-സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്‌യുടെ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിവ്യ സാഷ തെരി സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ചു. 
 
നേരത്തെ തല അജിത് തന്റെ മക്കളുടെ സ്കൂൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അജിത് ആരാധകർ അത് ആഘോഷമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍