സുജാതയും ചിരിയും ! സാരിയില്‍ ചിരി ചിത്രങ്ങളുമായി ഗായിക

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂണ്‍ 2023 (10:29 IST)
ചിരിച്ച മുഖത്തോടെ അല്ലാതെ മലയാളികള്‍ സുജാതയെ കണ്ടിട്ടില്ല. മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട് എന്നാണ് അറുപതാം ജന്മദിന ആശംസ കുറിപ്പില്‍ ജി വേണുഗോപാല്‍ എഴുതിയത്.
ഒരുപക്ഷേ പ്രായത്തെ തോല്‍പ്പിക്കുന്നതും മുഖത്തെ ചിരി തന്നെയായിരിക്കാം. സുജാതയുടെ പാട്ട് കേള്‍ക്കുമ്പോഴോ അവരെ നേരില്‍ കാണുമ്പോഴോ ആരാധകര്‍ക്ക് വിശ്വസിക്കാനാവാത്തതാണ് സുജാതയ്ക്ക് 60 വയസ്സ് തികഞ്ഞു എന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഗായിക ജന്മദിനം ആഘോഷിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article