ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മാത്രമല്ല ശ്രീനിവാസന്റെ തിരക്കഥകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുമുണ്ട്. ഇടയ്‌ക്കെപ്പോഴോ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. സ്രീനിവാസന്‍ പരോക്ഷമായി മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍, മോഹന്‍ലാല്‍ അപ്പോഴെല്ലാം നിശബ്ദനായിരുന്നു.
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിച്ചത്. ഈ സിനിമ മോഹന്‍ലാലിനെ പരിഹസിക്കുന്നതാണെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയതിനേയും ആനക്കൊമ്പ് കേസിനേയും ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ പരോക്ഷമായി പരിഹസിച്ചിരുന്നു. ഈ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പണ്ട് കൈരളി ടിവിയിലെ അഭിമുഖത്തില്‍ മോഹന്‍ലാല്‍ മറുപടി നല്‍കിയിട്ടുണ്ട്.
സരോജ് കുമാര്‍ എന്ന സിനിമ ശ്രീനിവാസന്‍ മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്. താന്‍ ഇക്കാര്യത്തെ കുറിച്ച് ശ്രീനിവാസനോട് സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ചുള്ള സിനിമയല്ലെന്ന് ഞാന്‍ വിശ്വസിച്ചാല്‍ കാര്യം തീര്‍ന്നില്ലേ. എന്നെ കുറിച്ച് സിനിമ ചെയ്ത് വലിയ ആളാവേണ്ട ആവശ്യമൊന്നും ശ്രീനിവാസനില്ല. നല്ലൊരു കഥ വന്നാല്‍ ഇനിയും ശ്രീനിവാസനൊപ്പം അഭിനയിക്കും. അദ്ദേഹത്തോട് തന്റെ ഭാഗത്തുനിന്ന് അനിഷ്ടമൊന്നും ഇല്ലെന്നും ഈ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.