രജീഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കീടം ടീസര്‍ ശ്രദ്ധ നേടുന്നു.
രാധിക എന്നാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സൈബര്‍ സുരക്ഷാ വിദഗ്ധയാണ്, ഹാക്കിംഗ് പോലെയുള്ള അതിന്റെ വിവിധ വശങ്ങളില്‍ നന്നായി അറിയാവുന്ന കഥാപാത്രമാണ് രജിഷയുടേത്.
പബ്ലിക് പ്രോസിക്യൂട്ടറായ അവളുടെ അച്ഛന്റെ കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.
രചനയും സിനിമയുടെ സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്നു.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.