Official Trailer | 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്' ട്രെയിലര്‍ പുറത്തിറങ്ങി,'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' സംവിധായകന്റെ മൂന്നാമത്തെ സിനിമ

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഓഗസ്റ്റ് 2022 (17:17 IST)
'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍', 'ഫ്രീഡം ഫൈറ്റ്' എന്നീ സിനിമകളുടെ സംവിധായകന്‍ ജിയോ ബേബിയുടെ പുതിയ ചിത്രമാണ് 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്' (Sreedhanya Catering Service). ഈ മാസം 26ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സംവിധായകന്‍ ജിയോ ബേബിയാണ്.
ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണെന്ന് നിര്‍വഹിക്കുന്നത്. മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് സംവിധായകന്റെ ഒടുവില്‍ റിലീസായ ചിത്രം.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article