ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തി ആര്യൻ ഖാൻ, പുതിയ ചിത്രങ്ങൾ കാണാം

ചൊവ്വ, 23 ഓഗസ്റ്റ് 2022 (14:52 IST)
ആഢംബര കപ്പലിലെ മയക്ക് മരുന്ന് കേസിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നിന്നെല്ലാം ഷാറൂഖ് ഖാൻ്റെ മകനായ ആര്യൻ ഖാൻ അവധിയെടുത്തിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ തൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആര്യൻ.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Aryan Khan (@___aryan___)

ഇൻസ്റ്റഗ്രാമിലാണ് സഹോദരങ്ങളായ സുഹാന ഖാനും അബ്രാം ഖാനുമൊപ്പമുള്ള ചിത്രങ്ങൾ ആര്യൻ പങ്കുവെച്ചത്. ഹാട്രിക് എന്ന് കുറിച്ചുകൊണ്ടാണ് ആര്യൻ്റെ പോസ്റ്റ്. നിരവധി ആരാധകരാണ് ആര്യൻ്റെ ചിത്രങ്ങൾക്ക് കീഴിൽ കമൻ്റുകളുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന് കീഴിൽ അച്ഛനായ ഷാറൂഖും കമൻ്റെ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഈ ഫോട്ടോകൾ എനിക്ക് തന്നില്ല? എനിക്കിപ്പോൾ അയച്ചുതരു എന്നാണ് മക്കളുടെ ചിത്രത്തിന് കീഴിലെ ഷാറൂഖിൻ്റെ കമൻ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍