വിവാഹ ശേഷം സിനിമയില്‍ നിന്ന് ഭാമ വിട്ടു നില്‍ക്കുകയാണെങ്കിലും നടിയുടെ തിരിച്ചുവരവിനായി അവര്‍ കാത്തിരുന്നു. 2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്. ഫിറ്റ്‌നസ്സിനും നടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. ഇതെല്ലാം സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള സൂചനകള്‍ ആണോ എന്ന ചോദ്യവും കേള്‍ക്കുന്നു. അതിനെല്ലാം നടി നേരത്തെ തന്നെ മറുപടി നല്‍കിയിട്ടുണ്ട്.