ഇനി സൂപ്പര്‍താരങ്ങളുടെ സിനിമക്കാലം! മമ്മൂട്ടി-മോഹന്‍ലാല്‍-സുരേഷ് ഗോപി സിനിമകള്‍ ഒന്നിച്ചെത്തുന്നു

കെ ആര്‍ അനൂപ്

ശനി, 13 ഓഗസ്റ്റ് 2022 (11:28 IST)
ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ഒന്നിച്ച് പ്രദര്‍ശനത്തിനെത്തുന്നു.മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി തുടങ്ങിയവരുടെ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്
 
 മമ്മൂട്ടിയുടെ ഓണചിത്രമായി റോഷാക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ റിലീസ് വൈകും. പൂജാ റിലീസായി സെപ്റ്റംബര്‍ അവസാനത്തെ ആഴ്ച റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ തന്നെ നന്‍ പകല്‍ നേരത്ത് മയക്കം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. 
 
 വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.പൂജ അവധിക്ക് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.സെപ്റ്റംബര്‍ 30 ന് ചിത്രം തീയറ്ററില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
ജിബു ജേക്കബ്-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമാണ് മേ ഹൂ മൂസ. സെപ്റ്റംബര്‍ 30ന് നേരത്തെതന്നെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. സുരേഷ് ഗോപിയുടെ പാപ്പന്‍ വലിയ വിജയമായി മാറിക്കഴിഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍