നാളുകള്‍ക്കു ശേഷം അച്ഛന്‍ കമല്‍ഹാസനെ നേരില്‍ കണ്ട് ശ്രുതി, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ശനി, 27 ഫെബ്രുവരി 2021 (15:46 IST)
ദീര്‍ഘ നാളുകള്‍ക്കു ശേഷം അച്ഛന്‍ കമല്‍ഹാസനെ കണ്ടതിന്റെ സന്തോഷത്തിലാണ് നടി ശ്രുതി ഹസാന്‍. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു യുഎസില്‍ നിന്നും താരം ചെന്നൈയിലെത്തിയത്. കുറെ കാലത്തിനു ശേഷമാണ് ഇരുവരും നേരിട്ട് കണ്ടത്. വളരെ നാളുകള്‍ക്കു ശേഷം അച്ഛനെ കാണാനായതിന്റെ സന്തോഷം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഇത്രയും നാളും ഇരുവരും പരസ്പരം കാണാനാകാത്തതിന്റെ കാരണവും ശ്രുതി പറഞ്ഞു.
 
തിരക്കുകള്‍ കാരണം രണ്ടുപേര്‍ക്കും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ദീര്‍ഘ നാളുകള്‍ക്കു ശേഷമാണ് അച്ഛനെ കാണുന്നതെന്ന് ശ്രുതി പറയുന്നു. കമലിനൊപ്പം കുറച്ച് സമയം ചെലവിട്ടശേഷമാണ് നടി മടങ്ങിയത്.
 
'പിട്ട കാതലു' എന്ന ചിത്രമാണ് ശ്രുതിയുടെ ഒടുവിലായി റിലീസ് ആയത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്.ലാംബം എന്ന തമിഴ് ചിത്രമാണ് ഇനി പുറത്തു വരാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article