നീളന്‍ മുടി മുറിച്ച് നിവേദ തോമസ്, പുത്തന്‍ ലുക്ക് വൈറലാകുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 18 ഫെബ്രുവരി 2021 (17:01 IST)
നടി നിവേദ തോമസിന്റെ പുതിയ ഗെറ്റപ്പിലുളള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നീളന്‍ മുടിയുള്ള താരത്തെ ഷോര്‍ട്ട് ഹെയര്‍ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍. രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒന്ന് നീളന്‍ മുടി ഉള്ളപ്പോള്‍ ഉള്ള ചിത്രവും രണ്ടാമത്തേതില്‍ ബോബ് കട്ടിലുള്ള നിവേദയെയുമാണ് കാണാനാകുന്നത്. പുതിയ ചിത്രത്തിന് വേണ്ടിയാണോ താരത്തിന്റെ ഈ ലുക്ക് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 
ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി ഇന്ന് തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ്. രജനീകാന്ത്, വിജയ് എന്നീ നടന്മാരുടെ മകളായും സഹോദരിയായും ഒക്കെ നടി വേഷമിട്ടിട്ടുണ്ട്. നാനി നായകനായെത്തിയ വി എന്ന തെലുങ്ക് ചിത്രമാണ് നിവേദയുടെ ഒടുവില്‍ റിലീസായത്.വക്കീല്‍ സാബ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി. പവന്‍ കല്യാണ്‍ ഈ സിനിമയില്‍ നായകനായെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍