ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദീനെ അറസ്റ്റ് ചെയ്തു. 115 കേസുകളാണ് ഇതുവരെ എംഎല്‍എക്കെതിരെ ഉള്ളത്. ചോദ്യം ചെയ്യലിനായി ഇന്നുരാവിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ എംസി കമറുദീന്‍ എത്തുകയായിരുന്നു. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.