മോഹന്‍ലാലും കമല്‍ഹാസനും തമ്മിലുള്ള വ്യത്യാസം ഇതാണ്, മനസ്സ് തുറന്ന് ജിത്തു ജോസഫ്

കെ ആര്‍ അനൂപ്

തിങ്കള്‍, 22 ഫെബ്രുവരി 2021 (15:25 IST)
2013-ല്‍ പുറത്തിറങ്ങിയ 'ദൃശ്യം'ത്തിന്റെ വന്‍ വിജയത്തിന് ശേഷം 2015-ല്‍ കമല്‍ ഹാസന്‍ നായകനാക്കി പാപനാശം എന്ന ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്തിരുന്നു. മോഹന്‍ലാലിനും കമല്‍ ഹാസനൊപ്പവും പ്രവര്‍ത്തിച്ച സംവിധായകന്‍ ഇരുവരും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് തുറന്നുപറയുകയാണ്. 
 
'മോഹന്‍ലാല്‍ ഒരു ബോണ്‍ ആക്ടറാണ്. അദ്ദേഹത്തിന് സ്വയം മികച്ചത് പുറത്തെടുക്കുവാന്‍ കഴിയും. അതേസമയം കമല്‍ ഹാസന്‍ ട്രെയിന്‍ഡ് ആക്ടറാണ്.തന്റെ അനുഭവത്തിലൂടെ കഥാപാത്രത്തിന് സ്വാഭാവികത അദ്ദേഹം നല്‍കുന്നു.'-ഒരു അഭിമുഖത്തില്‍ ജിത്തു ജോസഫ് പറഞ്ഞു.
 
ദൃശ്യം രണ്ടിന്റെ മികച്ച വിജയത്തിന് ശേഷം ചിത്രം എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്യുവാന്‍ ഒരുങ്ങുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍