Bigg Boss Season 5 'ആ വഴി അവനെ കൊല്ലത്തേക്ക് ഒന്ന് പാക്ക് ചെയ്താല്‍ നല്ലതായിരുന്നു'; അഖിലിനെ പുറത്താക്കാന്‍ ബിഗ് ബോസിനോട് ശോഭ

കെ ആര്‍ അനൂപ്
വെള്ളി, 26 മെയ് 2023 (09:13 IST)
അസുഖകരണത്താല്‍ ആശുപത്രിയിലേക്ക് മാറ്റിയ അഖില്‍ മാരാര്‍ ഇനി ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. ഇനി അഖില്‍ തിരിച്ചു വരാതിരിക്കട്ടെ എന്ന ആഗ്രഹമുള്ള മത്സരാര്‍ത്ഥിയാണ് ശോഭ.
അഖില്‍ എവിടെപ്പോയെന്ന് നാദിറ ചോദിച്ചപ്പോള്‍ അഖില്‍ ചെക്കപ്പിനു വേണ്ടി പോയതാണെന്നും ആ വഴി അവന്‍ വീട്ടിലോട്ട് വിട്ടാല്‍ മതിയായിരുന്നു എന്നും ശോഭ പറഞ്ഞു.ബിഗ് ബോസ് ആ വഴി അവനെ കൊല്ലത്തേക്ക് ഒന്ന് പാക്ക് ചെയ്താല്‍ നല്ലതായിരുന്നു എന്തൊരു സമാധാനമാണ് ഈ വീട്ടില്‍ ഇപ്പോഴാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനമായത് പുറത്തേക്ക് ആലോചിച്ചു ഇവിടെ ഭയങ്കര ശാന്തമായി എന്നാണ് ശോഭ പറഞ്ഞത്.
ശോഭയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. അസുഖബാധിതനായി പോയ ഒരാളെ പോലും വൈരാഗ്യത്തോടെ നോക്കിക്കാണുന്ന ശോഭയ്ക്ക് മനുഷ്യത്വം വേണം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article