ജീവിതത്തില്‍ ഡോക്ടര്‍ ആയിട്ടും അഭിനയിക്കാനുള്ള ആഗ്രഹം ഒരു സ്വപ്നം പോലെ ഷിനു ശ്യാമളന്‍ കൊണ്ട് നടന്നു.നല്ലൊരു ജോലി ഉണ്ടായിട്ടും എന്തിനാ സിനിമയ്ക്ക് പുറകെ നടക്കുന്നത് എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുളള ഉത്തരമാണ് ഒടുവില്‍ പുറത്തിറങ്ങിയ 'ഒ. ബേബി', 'പദ്മിനി' എന്നീ ചിത്രങ്ങള്‍. ഇപ്പോഴിതാ ആസിഫ് അലിയുടെ പുതിയ സിനിമയില്‍ ചേര്‍ന്ന സന്തോഷത്തിലാണ് നടി.
ആസിഫ് അലിയെ നായകനാക്കി ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൗഡിനി - ദി കിംഗ് ഓഫ് മാജിക്'. ചിത്രീകരണ സംഘത്തിനൊപ്പം നടി കഴിഞ്ഞ ദിവസമായിരുന്നു ചേര്‍ന്നത്.
മജീഷ്യന്‍ അനന്തന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങി തമിഴിലേയും മലയാളത്തിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ബിജിപാലിന്റേതാണ് സംഗീതം.
'ചിരാതുകള്‍' എന്ന ഒടി.ടി റിലീസ് ചിത്രത്തിലൂടെയാണ് ഡോ.ഷിനു ശ്യാമളന്റെ തുടക്കം.'പത്തൊന്‍പതാം നൂറ്റാണ്ട്'ആണ് നടിയുടെ ആദ്യ ബിഗ് സ്‌ക്രീന്‍ റിലീസ്.