മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിക്ക് കിട്ടിയ സ്വീകാര്യത കണക്കിലെടുത്ത് 'ശക്തിമാന്‍' എന്ന സിനിമയുമായി സംവിധായകന്‍ ബേസില്‍ ജോസഫ് മുന്നോട്ടു പോകുകയായിരുന്നു.രണ്‍വീര്‍ സിംഗ് നായകനായി എത്തുമെന്ന് ഒക്കെ റിപ്പോര്‍ട്ടുകള്‍ ആദ്യം തന്നെ പുറത്തുവന്നു. എന്നാല്‍ ഈ ചിത്രം താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന വാര്‍ത്തകളും പിന്നാലെ എത്തി. ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സോണി പിക്‌ചേഴ്‌സിന്റെ ജനറല്‍ മാനേജറും ഹെഡുമായ ലാഡ സിംഗ്.
സിനിമ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പങ്കുവെച്ചു കൊണ്ടാണ് ലാഡ സിങ്ങിന്റെ പ്രതികരണം. ഇതെല്ലാം തെറ്റാണെന്നും സിനിമയുമായി മുന്നോട്ടു പോകുകയാണെന്നും അവര്‍ പറയുന്നു. എന്തായാലും ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകരും. സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു.ALSO READ: ദിലീപിഹംനൊപ്പം തന്നെ മകള്‍ ! അച്ഛനോടുള്ള സ്‌നേ വിവാഹ വേദിയിലും കാണാം, ഭാഗ്യ സുരേഷിന്റെ കല്യാണത്തിനിടെ
550 കോടിയാണ് ശക്തിമാന്‍ സിനിമയുടെ ബജറ്റ്. ഇത്രയും രൂപ ഇന്നത്തെ സാഹചര്യത്തില്‍ മുടക്കുന്നത് നഷ്ടമാകുമെന്ന് സോണി വിലയിരുത്തിയതായി വാര്‍ത്തകള്‍ വന്നു. പിന്നാലെയാണ് സിനിമ താല്‍ക്കാലികമായി ഉപേക്ഷിച്ച എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതാണ് നിര്‍മാതാക്കള്‍ തന്നെ തെറ്റാണെന്ന് പറഞ്ഞിരിക്കുന്നത്.