ആദ്യ സിനിമയില്‍ സില്‍ക്ക് സ്മിത ഒരു ഷോട്ടില്‍ എന്നെ ശക്തിയായി അടിച്ചു; ദേഷ്യത്തില്‍ മൂന്നുദിവസം ഷൂട്ടിനു പോയില്ലെന്ന് ഷക്കീല

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (14:14 IST)
silk smitha
ആദ്യ സിനിമയില്‍ സില്‍ക്ക് സ്മിത ഒരു ഷോട്ടില്‍ തന്നെ ശക്തിയായി അടിച്ചുവെന്നും ഇതിന്റെ ദേഷ്യത്തില്‍ മൂന്നുദിവസം താന്‍ ഷൂട്ടിനു പോയില്ലെന്നും നടി ഷക്കീല. സില്‍ക്ക് സ്മിതയുടെ അനുജത്തി ആയിട്ടായിരുന്നു തന്റെ ആദ്യ സിനിമ. അടി കിട്ടിയതിന്റെ ദേഷ്യത്തില്‍ മൂന്ന് ദിവസം ഷൂട്ടിങ്ങിനു പോയില്ല. എന്നാല്‍ പ്രധാന വേഷം ആയതിനാല്‍ ഷൂട്ടിങ്ങിനെ ഇത് ബാധിക്കുമെന്ന് എല്ലാവരും എന്നോട് പറഞ്ഞു. ഞാന്‍ പോയി. എന്നാല്‍ സില്‍ക്കിനോട് സംസാരിച്ചില്ല. ഷൂട്ടിങ്ങിനിടെ സില്‍ക്ക് സ്മിത എനിക്ക് ഒരു കുട്ട നിറയെ ചോക്ലേറ്റ് കൊണ്ടുവന്നു തന്നുവെന്നും അവരുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചുവെന്നും ഷക്കീല പറഞ്ഞു.
 
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അടിച്ചകാര്യം ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് അവര്‍ക്ക് നല്‍കിയിരുന്നത് ഇലാസ്തികതയുള്ള അഴിയാത്ത ടൗവലായിരുന്നെന്നും എന്നാല്‍ എനിക്ക് കിട്ടിയത് അഴിയുന്ന ടൗവലായിരുന്നുവെന്നുമാണ്. അത് അഴിഞ്ഞിരുന്നെങ്കില്‍ നീ നാണം കെട്ടേനെയെന്നും അതുകൊണ്ട് ഷൂട്ട് ഒറ്റ ഷോട്ടില്‍ തീര്‍ക്കാനാണ് അടിച്ചതെന്നാണ് സില്‍ക്ക് പറഞ്ഞത്. അത് കേട്ടപ്പോള്‍ തനിക്ക് അവരോട് ബഹുമാനം തോന്നിയതായി ഷക്കീല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article