വിജയ്യുടെ അവസാന സിനിമയുടെ സംവിധായകനാര്?, കാത്തിരുന്ന പ്രഖ്യാപനം ഇന്ന് വൈകീട്ട്

അഭിറാം മനോഹർ
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (14:06 IST)
രാഷ്ട്രീയപ്രവേശനത്തിന് പിന്നാലെ സിനിമാരംഗം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഇളയ ദളപതി വിജയുടെ അവസാന ചിത്രത്തെ പറ്റിയുള്ള പ്രധാനപ്പെട്ട് അപ്‌ഡേറ്റുകള്‍ ഇന്നുണ്ടായേക്കുമെന്ന് സൂചന. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന വെങ്കട് പ്രഭു സിനിമയായ ഗോട്ടിന് ശേഷം ഒരു സിനിമ കൂടി മാത്രമെ ചെയ്യുകയുള്ളുവെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുള്ള ആദ്യത്തെ ഒഫീഷ്യല്‍ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.
 
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ട് അഞ്ച് മണിക്കുണ്ടാകുമെന്നാണ് സിനിമയുടെ നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കന്നഡ സിനിമയിലെ പ്രൊഡക്ഷന്‍ ഹൗസായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിക്കുന്നത്. തീരന്‍ അധികാരം ഒന്‍ട്രു,വലിമൈ,തുനിവ്,സതുരംഗ വേട്ടൈ സിനിമകളുടെ സംവിധായകനായ എച്ച് വിനോദാകും സിനിമയുടെ സംവിധായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാകും സംഗീത സംവിധായകന്‍. സിമ്രാനാകും സിനിമയിലെ നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article